SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മന്നം ജയന്തി ആഘോഷം ജനുവരി ഒന്നു മുതല്‍
December 28, 2012, 2:00 am

ചങ്ങാനാശ്ശേരി (കോട്ടയം); 136-മത് മന്നം ജയന്തി ആഘോഷത്തിനുളള ഒരുക്കങ്ങള്‍ എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയില്‍ അവസാനഘട്ടത്തില്‍. ജനുവരി ഒന്നു മുതലാണ് ആഘോഷം. പെരുന്ന എന്‍.എസ്.എസ് ഹൈസ്കൂള്‍ മൈതാനത്ത് പന്തലിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. 20,000ത്തിലധികം ആളുകള്‍ക്ക് ഇരിക്കാവുന്ന പന്തലാണ് തയ്യറാക്കുന്നത്. ജനുവരി ഒന്നിന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം. രാവിലെ ആറിന് പ്രഭാതഭേരി, 8 മണിക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.15ന്ചേരുന്ന നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആമുഖ പ്രസംഗം നടത്തും. മുന്നുമുതല്‍ ത്രിവേണി സംഗമം. കര്‍ണാടിക്-ഹിന്ദുസ്ഥാനി-വെസ്റ്റേണ്‍ മ്യൂസിക്കല്‍ ഫ്യൂഷന്‍, 10.45ന് മന്നം ജയന്തി സമ്മേളനം കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റ്ണി ഉദ്ഘാടനം ചെയ്യും.

 
 

OTHER NEWS FROM THIS SECTION


more news