SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കേരളകലോത്സവം: കലാമത്സരങ്ങള്‍ക്ക് ഇന്ന് തിരിതെളിയും; തൃശ്ശൂര്‍ മുന്നില്‍
December 28, 2012, 1:50 am

തൃശ്ശൂര്‍: സംസ്ഥാന കേരള കലോത്സവം കായികമത്സരങ്ങളുടെ ആദ്യ ഫലം അറിവായപ്പോള്‍ 115 പോയിന്റോടെ തൃശ്ശൂര്‍  മുന്നിട്ടു നില്‍ക്കുന്നു. 104 പോയിന്റ് നേടി തിരുവനന്തപുരവും 71 പോയിന്റ് നേടി കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. കളരിപ്പയറ്റ്, അമ്പെയ്ത്ത്, വോളിബോള്‍, സോഫ്റ്റ്ബോള്‍, നീന്തല്‍, വടംവലി, തുടങ്ങിയ മത്സരങ്ങളുടെ ഫലങ്ങളാണ് പുറത്തുവന്നത്. കേരളോത്സവത്തിന്റെ ഭാഗമായ കലാമത്സരങ്ങള്‍ക്ക് വെളളിയാഴ്ച തുടക്കമാവും. 2226 കലാകാരന്മാരാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. വ്യാഴാഴ്ച നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പുലിക്കളിയും തെയ്യവും തിറയുമുള്‍പ്പെടുന്ന കലാരൂപങ്ങള്‍ ഘോഷയാത്രയില്‍, ശ്രദ്ധനേടി. തേക്കിന്‍ കാട് മൈതാനിയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.