SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തീരമേഖല വികസനത്തിനുളള 182 പദ്ധതികള്‍ക്ക് അനുമതി
December 27, 2012, 3:51 am

പൊന്നാനി: തീരമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ 182 പദ്ധതികള്‍ക്ക് ജില്ലാ ആസുത്രണ കമ്മീഷന്റെ അനുമതി. നഗരസഭയില്‍ 1.37 കോടി രൂപയുടെ പദ്ധതിയാണ് ഇത്തവണ സമര്‍പ്പിച്ചിരുന്നത്. ഭൂരിപക്ഷം പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു. ഭവന നിര്‍മാണം, അടിസ്ഥാന വികസനം, പാലങ്ങളുടെ നിര്‍മാണം, അംഗന്‍വാടി കെട്ടിടം, സ്കൂള്‍ വികസനം തുടങ്ങി വിവിധ മേഖലകളെ ബന്ധപ്പെടുത്തി തയ്യാറാക്കിയ പദ്ധതികള്‍ക്കാണ് അംഗീകാരം. പൊതുമാരമത്ത് പ്രവൃത്തികളടക്കം അറുപതോളം പദ്ധതികള്‍ക്ക് അംഗീകരം ലഭിക്കാനുണ്ട്. രണ്ടു ദിവസത്തിനകം അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ജനകീയാസൂത്രണ പദ്ധതികള്‍ക്കായുളള നഗരസഭയുടെ നീക്കം പ്രതിപക്ഷാംഗങ്ങള്‍ ചോദ്യം ചെയ്യുകയും പ്രതിഷേധ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. പദ്ധതി തയ്യാറാക്കുന്നതിന് മുമ്പ് കൌണ്‍സില്‍ യോഗം ചേര്‍ന്ന് അംഗീകാരം ശ്രമിച്ചതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ പുതിയ പദ്ധതികള്‍ ആസുത്രണ കമ്മീഷന്‍ അംഗീകാരം നല്‍കിയത് പ്രതീക്ഷ നല്‍കുന്നതാണ്. നഗരസഭയില്‍ അവശേഷിക്കുന്ന വികസന പദ്ധതികള്‍ വേഗം പൂര്‍ത്തികരിക്കാനും നടപടികള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി തയ്യാറാക്കുന്ന ഫിഷര്‍മെന്‍ കോളനിയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ആധുനിക സജ്ജീകരണങ്ങളോടെ സ്ഥാപിക്കുന്ന പുതിയ നഗരസഭാ കെട്ടിടത്തിന്റെ നിര്‍മാണവും പൂര്‍ത്തിയാകുന്നു.