![]() |
![]() |
|
ആളിയാര്‍ നിന്നു 1450 ദശലക്ഷം ഘനഅടി വെളളം നല്‍കാം- തമിഴ്നാട്
December 27, 2012, 3:50 am
പാലാക്കാട്: പറമ്പിക്കുളം- ആളിയാര്‍ പദ്ധതിയില്‍ നിന്നു ജനുവരി 31 വരെ 1450 ദശലക്ഷം ഘനഅടി വെളളം നല്‍കാമെന്നു തമിഴ്നാടിന്റെ ഉറപ്പ്. പൊള്ളാച്ചിയില്‍ നടന്ന സംയുക്ത ജലക്രമീകരണ ബോര്‍ഡിന്റെ ഇടക്കാലയോഗത്തിലാണു തീരുമാനം. കനത്ത സമ്മര്‍ദ്ദത്തിലൂടെ തമിഴ്നാടിന്റെ എതിര്‍പ്പുകള്‍ മറികടന്നാണു കേരളം ഇത്രയെങ്കിലും ജലം നേടിയെടുത്തത്. കൂടുതല്‍ സംസ്ഥാനങ്ങളിലെയും ജലവിഭവവകുപ്പ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും ധാരണയായി. തമിഴ്നാട് ഷോളയാറില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പവര്‍ഹൌസ് ഒന്നിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. |
||
![]() |
![]() |