SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ക്രിസ്മസ് രാവിലും തോല്‍വി
December 27, 2012, 2:26 am

ബാഗ്ളൂര്‍; അഞ്ചുവര്‍ഷത്തിനു ശേഷം പുനഃനാരംഭിച്ച ഇന്ത്യ-പാക്ക് ക്രിക്കറ്റ് മത്സര പരമ്പരയില്‍ പാകിസ്ഥാന് വിജയതുടക്കം. ട്വന്റി 20 യില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെന്ന നാണക്കേട് തിരുത്തികൊണ്ട് ക്രിസ്മസ് ദിനത്തില്‍ അഞ്ച് വിക്കറ്റിനാണ് അവര്‍ വിജയം കൈവരിച്ചത്. ബാംഗ്ളൂര്‍ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ജയത്തിനൊപ്പം ക്രിസമസ് ആഘോഷിക്കാനെത്തിയ ആരാധകരെ നിരാശപ്പെടുത്തുന്നതായി ധോനിയും കൂട്ടരുടെയും പ്രകടനം. സ്കോര്‍ ഇന്ത്യ 9ഒമ്പതിന് 133.പാക്കിസ്ഥാന്‍ 19.4 ഓവറില്‍ അഞ്ചിന് 133.ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണെടുത്തത്. ഓപ്പണര്‍മാരായ അജിന്‍ക്യാ രഹാനെയും (31 പന്തില്‍സ42) ഗൌതം ഗംഭീറും (41 പന്തില്‍ 43) മികച്ച തുടക്കം നല്‍കിയിട്ടും ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. 77 റണ്‍സ് ആദ്യ വിക്കറ്റില്‍ പിറന്ന ശേഷമാണ് ഇന്ത്യയുടെ തകര്‍ച്ച യുവരാജ് (10) സുരേഷ് റെയ്നയും (10) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസ് ബൌളര്‍ ഉമര്‍ഗല്ലിന്റെയും രണ്ടുവിക്കെറ്റെടുത്ത സയ്യദ് അജ്മലിനെയും ബൌളിങ്ങിന് മുന്നില്‍ ഇന്ത്യ തകരുകയായിരുന്നു.