SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ശബരിമലയില്‍ വരവ് 110 കോടി
December 27, 2012, 2:22 am

ശബരിമല: ഈ മണ്ഡല കാലത്ത് ഡിസംബര്‍ 24 വരെ ശബരിമലയിലെ വരവ് 110 കോടി. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് നാല് കോടി രൂപ കുറഞ്ഞു. കഴിഞ്ഞ സീസണില്‍ ഇതേസമയം ഇത് 114 കോടിയായിരുന്നു. കാണിക്കയിനത്തില്‍ ഇത്തവണ 39.63 കോടി ലഭിച്ചു. കഴിഞ്ഞത്തവണ 41.58കോടിയും. അപ്പം നല്‍കിയതിലൂടെ 7.76 കോടി ലഭിച്ചു. മുന്‍വര്‍ഷം ഇത് 9.76 കോടിയായിരുന്നു. 45.6 കോടി രൂപയാണ് അരവണയിനത്തില്‍ കിട്ടിയത്. എന്നാല്‍ മാസപൂജ കാലത്തെ വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ കൂടിയെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.മാസപൂജ നാളുകളില്‍ മുന്‍വര്‍ഷത്തെക്കാള്‍ 26 കോടി അധികമായി കിട്ടി.