SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഈജ്പിത് ഇസ്ലാമിക രാഷ്ട്രമാക്കിയ നിയമം പ്രാബല്യത്തില്‍
December 27, 2012, 2:15 am

കയ്റോ: ഈജ്പ്തിനെ ഇസ്ലാമിക രാഷ്ട്രമാക്കണമെന്നും ശരീഅത്ത് നിയമം നടപ്പാക്കണമെന്നും നിര്‍ദേശിക്കുന്ന പുതിയ ഭരണഘടന നിലവില്‍ വന്നു. ഇതു സംബന്ധിച്ച നിയമത്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഒപ്പുവച്ചു. ഇതനുസരിച്ചു ഭരണഘടന രാജ്യത്തു സുസ്ഥിരതയ്ക്കു വഴിവയ്ക്കുമെന്നും തനിക്ക് ഇനി രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും മുര്‍സി പറഞ്ഞു.  ഇതേ സമയം മുസ്ളീം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുളള ഭരണകൂടം തയ്യാറാക്കിയ ഭരണഘടന ഈജ്പ്തിന്റെ മതേതരസ്വഭാവത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. ജനഹിത പരിശോധനയില്‍ 64 ശതമാനത്തോളം വോട്ടര്‍മാരാണ്  ഭരണഘടനയായ അനുകൂലിച്ചത്. 63.8% പേര്‍ അനുകുലിച്ചപ്പോള്‍ 36.2% എതിര്‍ത്തു. ഈ മാസം 15നും 22നും രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു ഹിതപരിശോധന. എന്നാല്‍ 5.1കോടി വോട്ടര്‍മാരില്‍ മൂന്നിലൊന്നു മാത്രമേ ഹിതപരിശോധയില്‍ പങ്കെടുത്തിട്ടുളളു. വോട്ടെടുപ്പിനെതിരെയും ധാരാളം പരാതികള്‍ ഉയര്‍ന്നിരുന്നു.