SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കെഎന്‍എം സംസ്ഥാന സമ്മേളനം കോഴിക്കോട് ഇന്നു തുടങ്ങും
December 27, 2012, 2:09 am

കോഴിക്കോട്: കേരള നദ്വത്തൂര്‍ മുജാഹീദിന്‍ സംസ്ഥാന സമ്മേളനം ഇന്നാരംഭിക്കും. നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ കോഴിക്കോട്- രാമനാട്ടുകര ബൈപാസിലെ അഴിഞ്ഞിലത്തു നടക്കുന്ന സമ്മേളനം ഇന്നു വൈകീട്ട് നാലിന് മാധ്യമ നിരൂപകനും ബ്രിട്ടനിലെ സാമൂഹിക പ്രവര്‍ത്തകനുമായ ലൂയിസ് ഇസ്മായില്‍ ബുളേളാക്ക് ഉദ്ഘാടനം ചെയ്യു. ടി.കെ മൊയുദീന്‍ ഉമരി അധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശിഷ്ഠാതിഥിയാകും. തുടര്‍ന്നു രാത്രി ഏഴിനു നടക്കുന്ന ചടങ്ങില്‍ സൌദി അറബ്യേയില്‍ നിന്നുളള ഷെയ്ക്ക് അബ്ദുല്‍ അസീസ് അബ്ദുല്ല സമദ് ഹനഫി ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും. അന്‍പതേക്കറില്‍ തയ്യാറാക്കിയ സമ്മേളനത്തില്‍ ഒരു ലക്ഷം ക്യാംപ് പ്രതിനിധികളെത്തും. ആറു വേദികളില്‍ ഒരേ സമയം സമ്മേളനങ്ങള്‍ നടക്കും.

 
 

OTHER NEWS FROM THIS SECTION


more news