SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ആകാശ യാത്രയ്ക്ക് ഇന്ന് പരിസമാപ്തി
December 26, 2012, 4:22 am

ബത്തേരി: ക്രിസ്മസിന്റെ ആഘോഷമേളങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടി ആകാശ യാത്രയ്ക്ക് ഇന്ന് സമാപനം. കഴിഞ്ഞ മൂന്നു ദിവസമായി ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൌണ്ടില്‍ നടന്നുവന്ന ഹെലികോപ്റ്റര്‍ യാത്ര ഇന്ന് വൈകിട്ട് നാലുവരെ തുടരും. 800 അടി ഉയരെ പറക്കുന്ന ഹെലികോപ്റ്ററില്‍ ഇരുന്നുകൊണ്ടുള്ള വയനാടിന്റെ ദൂരക്കാഴ്ചകള്‍ ആസ്വാദനത്തിന്റെ പുതുതലങ്ങളാണ് വയനാട്ടുകാര്‍ക്ക് സമ്മാനിക്കുന്നത്. കോട്ടക്കുന്ന് ലയണ്‍സ് ക്ളബും ബോബി ചെമ്മണൂര്‍ ഇന്റര്‍ നാഷണലും ചേര്‍ന്നാണ് ബത്തേരിയില്‍ ഹെലികോപ്റ്ററിലുള്ള ആകാശയാത്രയൊരുക്കിയത്. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ കുടുംബങ്ങള്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഹെലികോപ്റ്റര്‍ യാത്ര നടത്തി. പത്തുമിനിറ്റോളം നീണ്ടുനിര്‍ക്കുന്ന യാത്രയും അര മണിക്കൂര്‍ യാത്രയുമാണ് ഒരുക്കിയിട്ടുള്ളത്.

 
 

OTHER NEWS FROM THIS SECTION


more news