SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ശുചിത്വശീലം വളര്‍ത്താന്‍ സാനിറ്റേഷന്‍ പാര്‍ക്ക്
December 26, 2012, 2:42 am

മുളങ്കുന്നത്തുകാവ്: ഗ്രാമീണതലത്തില്‍ ശുചിത്വ ശീലം വളര്‍ത്തിയെടുക്കാന്‍ കിലയിലെ സാനിറ്റേഷന്‍ പാര്‍ക്ക്. സംസ്ഥാനത്തിന്റെ ഓരോ പ്രദേശത്തിന്റേയും സ്വഭാവവും സാമ്പത്തിക നിലയുമനുസരിച്ച് യോജ്യമായത് തിരഞ്ഞെടുക്കാന്‍ പാകത്തില്‍ ടോയ്ലറ്റുകളുടെ മാതൃകകളാണ് പാര്‍ക്കിലൊരുക്കിയിട്ടുള്ളത്.  കിലയിലെത്തുന്ന ജനപ്രതിനിധികല്‍ക്ക് പാര്‍ക്കിലെത്ത് ടോയ്ലറ്റുകള്‍ നേരില്‍ കണ്ട് പദ്ധതികളാവിഷ്കരിക്കാന്‍ ഇത് സഹായകമാണ്. യൂണിസെഫിന്റെ സഹായത്തോടെ ആറുവര്‍ഷം മുന്‍പ് കില ക്യാംപസില്‍ സ്ഥാപിച്ച സാനിറ്റേഷന്‍ പാര്‍ക്കില്‍ 11 ഇനം ടോയ്ലറ്റുകളുടെ മാതൃകകളാണുള്ളത്. പത്മനാഭപുരം കൊട്ടാരത്തിലെ ടോയ്ലറ്റിന്റെ മാതൃക മുതല്‍ അംഗന്‍വാടി ടോയ്ലറ്റുകളുടെ മാതൃകകള്‍വരെ ഇവയിലുള്‍പ്പെടും.  ഓരോ ടോയ്ലറ്റിന്റെയും നിര്‍മാണത്തിനാവശ്യമായ തുക വിസ്തൃതി, ഉപയോഗം തുടങ്ങിയാല്‍ ചെലവാകുന്ന വെള്ളത്തിന്റെ തോത്, ഗുണങ്ങള്‍ എന്നിവയും പാര്‍ക്കില്‍ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റിക് ടാങ്കുകളുടെ മാതൃകകളും ഓരോ ടോയ്ലറ്റിനോടൊപ്പം നിര്‍മിച്ചിട്ടുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വഴി ശുചിത്വ പരിപാലനം ഫലപ്രദമായി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്ക് സ്ഥാപിച്ചതെന്ന് കില ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍ പറഞ്ഞു.