SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സിറിയയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് മാ‍ര്‍പ്പാപ്പ
December 26, 2012, 2:33 am

വത്തിക്കാന്‍ സിറ്റി: സിറിയയിലെ രക്തച്ചൊരിച്ചിലിന് അറുതിവരുത്തണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ക്ക് നല്‍കിയ ക്രിസ്തുമസ് സന്ദേശത്തിലാണ് പോപ് ബെനഡിക്സ് പതിനാറാമന്‍ സിറിയയിലെ രക്തച്ചൊരിച്ചിലിനെതിരെ പ്രതികരിച്ചത്. സിറിയയിലെ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണുണ്ടാകേണ്ടത്. ഇതിനായി അടിയന്തിരമായ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുകയും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുകയുമാണ്  വേണ്ടത്- മാര്‍പ്പാപ്പ പറഞ്ഞു. 85 കാരനായ മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇത്തവണ പതിവിന് രണ്ടുമണിക്കൂര്‍ നേരത്തെയെത്തിയാണ് മാര്‍പ്പാപ്പ തന്റെ സന്ദേശം നല്‍കിയത്.