![]() |
![]() |
|
ഈജിപ്ത്:പുതിയ ഭരണഘടനയ്ക്ക് അംഗീകാരം
December 26, 2012, 2:00 am
കെയ്റോ: ഈജിപ്തിലെ പുതിയ ഭരണഘടനയ്ക്ക് വോട്ടര്‍മാര്‍ അംഗീകാരം നല്‍കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്. ഹിതപരിശോധനയില്‍ 63.8 ശതമാനം പേര് ഭരണഘടനയ്ക്കനുകൂലമായി വോട്ടുചെയ്തു. ഇസ്ളാമിക ശരീയത്താണ് പുതിയ ഭരണഘടനയ്ക്ക് അടിസ്ഥാനം. ഹുസ്നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയശേഷം തിരഞ്ഞെടുപ്പിലൂടെ നിലവില്‍വന്ന ഭരണഘടനാനിര്‍മാണസഭയാണ് ഈജിപ്തിലെ പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. ഭരണഘടന നിലവില്‍വന്ന് മൂന്നുമാസത്തിനകം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തണം. അതുവരെ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കായിരിക്കും അധികാരം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫലപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ പ്രസിഡന്റ് മുര്‍സിയെ എതിര്‍ക്കുന്ന ഇടതുപക്ഷക്കാരും പുരോഗമന വാദികളും ക്രിസ്ത്യന്‍ വിഭാഗക്കാരും പ്രതിഷേധവുമായി തെരുവിലിറങ്ങി. രാഷ്ട്രീയത്തില്‍ മതത്തിന്റെ ഇടപെടലിന് വഴിവെയ്ക്കുന്നതാണ് പുതിയ ഭരണഘടനയെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന വ്യവസ്ഥകള്‍ പുതിയ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു. |
||
![]() |
![]() |