SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പീച്ചി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം
December 25, 2012, 4:10 am

പീച്ചി: ചെറുകിട ജലവൈദ്യുത പദ്ധതി ജനുവരി 7ന് 11മണിക്ക് മന്ത്രി ആര്യാടന്‍ മുഹമ്മദ് നാടിനു സമര്‍പ്പിക്കും. 1.25 മെഗാവാട്ട് സ്ഥാപിതശേഷിയുളള പദ്ധതി ഡാമിനു താഴെ കരുവന്നൂര്‍ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ വലതുകരയിലാണ്. വാര്‍ഷിക ഉല്‍പാദനശേഷി 3.21 ദശലക്ഷം യൂണിറ്റാണ്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി 11കെവി വിതരണ ഫീഡര്‍ വഴി നിലവിലുളള പട്ടിക്കാട് 33 കെവി സബ് സ്റ്റേഷനില്‍ എത്തിച്ചു വിതരണം ചെയ്യാനാണു പദ്ധതി. പദ്ധതിക്ക് 10.7 കോടി രൂപയാണു ചെലവ്. പീച്ചി അണക്കെട്ടിന്റെ വലതുകര കനാലിലൂടെ ജലസേചനത്തിനായി ഒഴുക്കിവിടുന്ന ജലം ഉപയോഗിച്ചാണ് ഈ പദ്ധതിയിലൂടെ വൈദ്യുതി ഉല്‍പാദനം ലക്ഷ്യമിടുന്നത്. ഉദ്ഘാടന ചടങ്ങില്‍ എം.പി വിന്‍സന്റ് എംഎല്‍എ അധ്യക്ഷത വഹിക്കും.