![]() |
![]() |
|
റാസല്‍ഖൈമ; സന്ദര്‍ശകര്‍ വര്‍ധിച്ചു
December 25, 2012, 4:10 am
റാസല്‍ഖൈമ: വടക്കന്‍ എമിറ്റേറ്റുകളിലൊന്നായ റാസല്‍ഖൈയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം നവംബര്‍ വരെ 1,001,495 പേര് റാസല്‍ഖൈമയിലെത്തി. കഴിഞ്ഞ വര്‍ഷമെത്തിയ സന്ദര്‍ശകരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 45.7% വര്‍ധനയാണ് കൈവരിച്ചത്. ഇതുവഴി 582.7 ദശലക്ഷം ദിര്‍ഹം വരുമാനമുണ്ടായതായി റാസല്‍ഖൈമ ടൂറിസം ഡെവ്ലപ്പ്മെന്റ് അതോറിറ്റി പറഞ്ഞു. 2011 മേയിലാണ് റാസല്‍ഖൈമ ടൂറിസം ഡെവ്ലപ്പമെന്റ് അതോറിറ്റി രൂപികരിച്ചത്. സന്ദര്‍ശകരെ എമിറേറ്റിലെത്തിക്കുക എന്ന ലക്ഷ്യം അതേ വര്‍ഷം കൈവരിച്ചിരുന്നതായി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വിക്ടര്‍ ലൂയിസ് പറഞ്ഞു. ഈ വര്‍ഷം 10 ലക്ഷം സന്ദര്‍ശകരെയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഒരു മാസം മുമ്പ് തന്നെ ആ ലക്ഷ്യം നേടി. അടുത്ത വര്‍ഷം 12 ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു. ഇതിനനുസരിച്ച് ഹോട്ടല്‍ മുറികള്‍ വര്‍ധിപ്പിക്കുന്നതടക്കമുളള സൌകര്യമൊരുക്കും. |
||
![]() |
![]() |