SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വൈദ്യുത പ്രതിസന്ധി; സൌരോര്‍ജ പദ്ധികള്‍ക്കു ഊര്‍ജിത നടപടി
December 25, 2012, 1:47 am

പാലക്കാട്: വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ആയിരത്തോളം മെഗാവാട്ട് ശേഷിവരുന്ന വിവിധ സൌരോര്‍ജ വൈദ്യുത പദ്ധതികളുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്കു സര്‍ക്കാര്‍ ഒരുങ്ങുന്നു. 50 മുതല്‍ 330 മെഗാവാട്ട് വരെ ശേഷിയുളള വിവിധ സൌരോര്‍ജ പദ്ധതികളാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍. ഇവയുടെ കാര്യത്തില്‍ ജനുവരി മധ്യത്തോടെ അന്തിമ തീരുമാനങ്ങളുണ്ടായേക്കും. സൌരോര്‍ജ പദ്ധതികള്‍ നടപ്പിലാക്കാന്‍ നവംബറില്‍ സര്‍ക്കാര്‍ താല്‍പര്യം ക്ഷണിച്ചിരുന്നു. ഇതിന്റെ കാലാവധി ഈ മാസം 15ന് അവസാനിച്ചപ്പോള്‍ 16 കമ്പനികളാണു താല്‍പര്യം പ്രകടിപ്പിച്ചത്. ഇതില്‍ നിന്നു പകുതിയോളം കമ്പനികളെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി താല്‍പര്യം സമര്‍പ്പിച്ചവയില്‍  വിദേശ കമ്പനികള്‍ ഉള്‍പ്പെടെയുളളവ സാങ്കേതിക സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

 
 

OTHER NEWS FROM THIS SECTION


more news