SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മുല്ലപെരിയാര്‍ സമരത്തിന് ഇന്ന് ആറുവയസ്സ്
December 25, 2012, 1:45 am

ഇടുക്കി: ഒരോ ക്രിസ്മസ് ദിനവും മുല്ലപെരിയാര്‍ നിവാസികള്‍ക്കു സമരാഗ്നി പകരും. സമരപ്പന്തലില്‍ ആളും ആരവും കുറഞ്ഞെങ്കിലും പെരിയാര്‍ നിവാസികള്‍ നേതൃത്വം നല്‍കുന്ന മുല്ലപെരിയാര്‍ സമരം ഇപ്പോഴും സജീവം. മുല്ലപെരിയാറില്‍ പുതിയ അണക്കെട്ടും പുതിയ കരാറും എന്ന മുദ്രവാക്യമുയര്‍ത്തി സമരസമിതി നടത്തിവരുന്ന റിലേ ഉപവാസ സമരം ഈ ക്രിസ്മസ് നാളില്‍ ആറുവര്‍ഷം പിന്നിടുന്നു. 2006 ഡിസംബറിലെ ക്രിസ്മസ് നാളിലാണ് പെരിയാര്‍ത്തീരത്തു താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു ചപ്പാത്തില്‍ സ്ഥിരം സമരപ്പന്തല്‍ നിര്‍മിച്ച് റിലേ ഉപവാസ സമരം ആരംഭിച്ചത്. ഉപ്പുതറയില്‍ മുല്ലപെരിയാര്‍ സമരസമിതി രൂപീകരിച്ചു സമരം ആരംഭിച്ചതിനെത്തുടര്‍ന്ന് ഒട്ടേറെ വ്യത്യസ്ത സമരങ്ങള്‍ മുല്ലപെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ടു നടന്നിരുന്നു. പരിഹാരമാകാത്ത സാഹചര്യത്തിലാണു ചപ്പാത്തില്‍ സമരപ്പന്തല്‍ നിര്‍മിച്ച് ഉപവാസ സമരം കുറിച്ചത്. സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി റോയി ആണ് റിലേ ഉപവാസ സമരത്തിനു തുടക്കം കുറിച്ചത്.