SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ബഹിരാകാശ യാത്രയ്ക്ക് ഛിന്നഗ്രഹത്തില്‍ ഇടത്താവളം
December 25, 2012, 1:42 am

ലണ്ടന്‍: ആകാശഗോളത്തെ വലയിട്ടു പിടിച്ചു ബഹിരാകാശ യാത്രയ്ക്ക് ഇടത്താവളമൊരുക്കാന്‍ നാസയുടെ നൂതന പദ്ധതി. ചൊവ്വയിലേക്കു യാത്രയ്ക്ക് ചെലവു കുറഞ്ഞ ഇടത്താവളമൊരുക്കാനായി അഞ്ചു ലക്ഷം കിലോഗ്രാം ഭാരമുളള ഒരു ഛിന്നഗ്രഹത്തെ ബഹിരാകാശ നിലയമാക്കി മാറ്റിയെടുക്കാനാണ് പരിപാടി. നാസയും കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കല്‍ടെക്)യും ചേര്‍ന്നു തയ്യാറാക്കിയ സാധ്യത പഠന റിപ്പോര്‍ട്ട് അനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയാല്‍ അതു ലോക ചരിത്രത്തിലെ നാഴികക്കല്ലാകും. ഒരു ആകാശഗോളത്തെ മനുഷ്യപ്രയ്തനം കൊണ്ടു സ്ഥാനം മാറ്റുന്ന ആദ്യപദ്ധതിയെന്ന നിലയില്‍ ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍മാറ്റങ്ങള്‍ക്കു വഴി തുറക്കും, നാസയുടെ അറ്റ്ലസ് റോക്കറ്റ് ഉപയോഗിച്ച് ക്യാപ്സ്യൂളും പ്രത്യേകതരം വലയും ഛിന്ന ഗ്രഹത്തെലക്ഷ്യമാക്കി വിക്ഷേപിക്കും. റോക്കറ്റില്‍ നിന്നു വേര്‍പെടുന്ന ക്യാപ്സ്യൂളിലെ 50 അടി വ്യാസമുളള വല ഛിന്ന ഗ്രഹത്തെ കുരുക്കിലാക്കി വലിച്ചെടുപ്പിച്ച്  ഭൂമിക്കും ചന്ദ്രനും ഇടയില്‍ മുന്‍കൂട്ടി നിശ്ചയിച്ച  സ്ഥാനത്തേക്ക് എത്തിക്കും. ഇവിടെ ബഹിരാകാശ നിലയം പണിയാനാണു ലക്ഷ്യമിടുന്നത്. ചൊവ്വായാത്ര നടത്തുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും ഇടത്താവളം ഉപയോഗിക്കും. പത്തു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്നു കരുതുന്ന പദ്ധതിക്ക് 260 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പദ്ധതി വൈറ്റ്ഹൌസിന്റെ പരിഗണനയിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നാസ പുറത്തുവിട്ടില്ല