SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ക്രമസമാധാനം; കേരളത്തിന് മികവെന്നു തിരുവഞ്ചൂര്‍
December 25, 2012, 1:36 am

കോട്ടയം: മറ്റു സംസ്ഥാനങ്ങളിലെ കുറ്റകൃത്യങ്ങളുടെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മികച്ച ക്രമസമാധാനമുളള സംസ്ഥാനം കേരളമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളെക്കാള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍. അതുകൊണ്ടാണ് വനിത ഐപിഎസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയമിച്ചത്. ഐ.ജി സന്ധ്യ നേതൃത്വം കൊടുക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള കേസുകള്‍ പരിഗണിക്കാനാണ് ഫാസ്റ്റ് ട്രാക്ക് കോടതികളെക്കുറിച്ച് ആലോചിക്കുന്നത്. മന്ത്രി സഭയുടെയും ഹൈക്കോടതിയുടെയും അനുമതി തേടും. സിപിഎമ്മിനെപോലൊരു പാര്‍ട്ടിയെ കേസെടുത്ത് ഒതുക്കാമെന്ന ധാരണയൊന്നും സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിന്റ വഴിമാത്രമാണ് സര്‍ക്കാരിന്റെ യാത്ര.