SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സന്നിധാനം ഭക്തി ലഹരിയില്‍ ; മണ്ഡലപൂജ നാളെ
December 25, 2012, 1:35 am

ശബരിമല: ഭക്തിസഹ്രസങ്ങള്‍ ശബരിമലയില്‍ ദര്‍ശന സുകൃതം തേടി കാത്തുനില്‍ക്കെ ഹരിഹരാത്മജന് ഇന്നു തങ്ക അങ്കി ചാര്‍ത്തി ദീപാരാധാന. നാളെയാണ് മണ്ഡല പൂജ. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്ന് അഞ്ചുമണിയോടെ ശരം കുത്തിയില്‍ എത്തും. ദേവസ്വം, അയ്യപ്പ സേവാസംഘം, പോലീസ് എന്നിവരുടെ പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തിലേക്ക് ആനയിക്കും. സോപാനത്തില്‍ എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. 41 നാള്‍ നീണ്ട മണ്ഡലകാലത്തിനു സമാപ്തി കുറിച്ച് മണ്ഡലപൂജ ഉച്ചയ്ക്ക് 12.30ന് നടക്കും. രാത്രി പത്തിനാണ് നട അടയ്ക്കുക. മണ്ഡല പൂജയും തങ്ക അങ്കി ചാര്‍ത്തിയുളള ദീപാരാധനയും കണ്ടു തൊഴാന്‍ ഭക്ത ലക്ഷങ്ങള്‍ സന്നിധാനത്തിലേക്ക് ഒഴുകി എത്തുകയാണ്. പതിനെട്ടാംപടി കയറാനുളള നിര സന്നിധാനം മുതല്‍ പമ്പ വരെയുണ്ട്.