SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അശരണര്‍ക്ക് ആശ്വാസമായി യൂത്ത് ഫോറം
December 24, 2012, 3:43 am

ദോഹ: പ്രതീക്ഷയേകാന്‍ പ്രവാസ യൌവനം എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം ഖത്തര്‍ നടത്തുന്ന ജനസേവ കാമ്പയിന്റെ ഭാഗമായി യൂത്ത് ഫോറം ഐന്‍ ഖാലിദ് മേഖല സംഘടിപ്പിച്ച സൌജന്യ മെഡിക്കല്‍ ക്യാമ്പ് അശരണരായ ആളുകള്‍ക്ക് ആശ്വാസമായി. ആസ്റ്റ്ര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഹിലാലയിലെ യൂത്ത് ഫോറം അങ്കണത്തില്‍ നടത്തിയ ക്യാമ്പ് താഴ്ന്ന വരുമാനക്കാരായ നൂറിലധികം തൊഴിലാളികള്‍ക്ക് ഗുണകരമായി. ഇന്ത്യന്‍ ഇസ്ലാമിക് വൈസ് പ്രസിഡന്റ് വി.ടി ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വിപണിയും പരസ്യവും നിര്‍ണയിക്കുന്ന ജീവിത സാഹചര്യങ്ങളില്‍ ആരോഗ്യ ബോധവത്കരണവും രോഗനിര്‍ണയവും ഇന്നത്തെ തലമുറയ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിത ശൈലിരോഗങ്ങളില്‍ ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന പ്രമേഹത്തെയും പ്രവാസികള്‍ പൊതുവേ നേരിടുന്ന ഇതര ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച് ആസ്റ്റര്‍ പോളിക്ളീനിക്ക് പ്രതിനിധി ഡോ. ഷാക്കീര്‍ വിശദീകരിച്ചു. മെഴുകുതിരിപോലെ മറ്റുളളവര്‍ക്കായി ഉരുകിത്തീരുന്ന പ്രവാസികള്‍ തിരിച്ചുപോക്കിന് ശേഷമുളള ജീവിതത്തെ ആരോഗ്യപൂര്‍ണമാക്കാന്‍ മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലും ഇത്തരം ഒത്തുചേരലുകള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തു.