SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
December 24, 2012, 2:31 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 23 വര്‍ഷം നീണ്ട കരിയര്‍ സച്ചിന്‍ അവസാനിപ്പിക്കുകയാണെന്ന തീരുമാനം ബി.സി.ഐ വാര്‍ത്തക്കുറുപ്പിലൂടെയാണ് അറിയിച്ചത്. പാക്കിസ്ഥാനനെതിരായ പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാന്‍ സിലക്ഷന്‍ കമ്മീഷന്‍ മുംബൈയില്‍ യോഗം ചേരുന്നതിനിടെയാണ് എല്ലാവരെയും ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നത്. ലോകകപ്പ് നേടുന്ന ഇന്ത്യന്‍ ടീമില്‍ അംഗമാവുകയായിരുന്നു സച്ചിന്റെ ഏറ്റവും വലിയ സ്വപ്നം.ലോകകപ്പ് നേടിയ ടീമില്‍ അംഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹവും അഭിമാനവുമാണെന്ന് സച്ചിന്‍ പറഞ്ഞു. 2015 ലോകകപ്പിനുളള തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങണമെന്നും സച്ചിന്‍  ആവശ്യപ്പെട്ടു. ഇന്ത്യന്‍ ടീമിനു എല്ലാ വിധ ഭാവങ്ങളും സച്ചിന്‍ നേര്‍ന്നു. ലോക ക്രിക്കറ്റില്‍ തന്നെ സമാനതകളില്ലാത്ത താരമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ . തിരുത്തികുറിക്കാന്‍ റെക്കാര്‍ഡുകളൊന്നും ബാക്കിവയ്ക്കാത്ത സച്ചിന് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക മാത്രമായിരുന്നു എപ്പോഴും മുന്നിലുണ്ടായിരുന്നത്. സെഞ്ചുറികള്‍ തേടിയെത്തുകയായിരുന്നു. ക്രിക്കറ്റ് മതമായ രാജ്യത്ത് ദൈവമാണ് സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍. റെക്കോര്‍ഡുകള്‍ ഒരോന്നും സ്വന്തം പേരിലാക്കി കുതിച്ചു. സെഞ്ചുറി തുടങ്ങി ഏകദിന മത്സരങ്ങളില്‍ ഒരു ബാറ്റ്സ്മാന് സ്വന്തമാക്കാന്‍ കഴിയുന്ന റെക്കോര്‍ഡുകളിലെല്ലാം കയ്യൊപ്പു ചാര്‍ത്തിയാണു ഈ ഇതിഹാസം ഏകദിനത്തോട് വിട പറയുന്നത്. സെഞ്ചുറി എന്ന അപൂര്‍വ നേട്ടത്തിനു ലോകം സാക്ഷിയായി.