SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പൊതുജന ആക്ടില്‍ ആയുര്‍വേദത്തെ പരിഗണിക്കും
December 24, 2012, 2:21 am

ആലപ്പുഴ: പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കെ പൊതുജനാരോഗ്യ ആക്ട് നടപ്പാക്കുമ്പോള്‍ ആയുര്‍വേദ മേഖലയെ അര്‍ഹമായ വിധത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്നു കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ അസോയിയേഷന്‍ ഓഫ് ഇന്ത്യയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു ലക്ഷം കോടി രൂപയാണ് അടുത്ത പഞ്ചവത്സര പദ്ധതിയില്‍ ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിക്കു നല്‍കുന്നതെന്നും ഇതിന്റെ വിഹിതം പ്രയോജനപ്പെടുത്താന്‍ വിവിധ പ്രോജക്ടുകള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ ആയുര്‍വേദ മേഖലയിലെ വിദഗ്ധര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തുക, ആയൂഷ് വകുപ്പ് ആരംഭിക്കുക, പ്രതിരോധ മേഖലയിലെ ചികത്സകളില്‍ ആയുര്‍വേദത്തെ ഉള്‍ക്കൊളളിക്കുക, വിമാനത്താവളങ്ങളില്‍ ആയൂര്‍വേദ സ്പാ തുടങ്ങുക, തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.കെ.ജി സജ്ഞീവ് അധ്യക്ഷത വഹിച്ചു.

 
 

OTHER NEWS FROM THIS SECTION


more news