SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സഹകരണ ബാങ്കുകള്‍ക്ക് സേവന മേഖലയില്‍ ഇടപെടുന്നതിന് വിലക്ക്
December 24, 2012, 2:15 am

കണ്ണൂര്‍: ബാങ്കിങ് നിയന്ത്രണഭേദഗതി നടപ്പാകുന്നതോടെ പ്രാഥമിക ,സഹകരണ ബാങ്കുകള്‍ക്ക് വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിലുളള സേവനമേഖലയിലെ ഇടപെടലിന് വിലക്കുവരും. നീതി മെഡിക്കല്‍ സ്റ്റോര്‍, കണ്‍സ്യൂമര്‍ സ്റ്റോര്‍, ഓഡിറ്റോറിയങ്ങള്‍, നാളികേര സംഭരണം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ ചെയ്യുന്നുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കിയതാണ് ഇതിന് കാരണം. ആര്‍.ബി.ഐ ലൈസന്‍സുളള ബാങ്കുകള്‍ക്ക് ബാങ്കിങ്ങിതര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമില്ല. സംസ്ഥാനത്ത് 1604 പ്രാഥമിക സഹകരണ ബാങ്കുകളാണുളളത്. ഇതില്‍ ഏറെക്കുറെ എല്ലാ ബാങ്കുകള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങളുണ്ട്. തൃശ്ശൂരില്‍ കോര്‍പറേറ്റ് ഷര്‍ട്ട്, പത്തനംത്തിട്ടയില്‍ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണം തിരുവനന്തപുരത്ത് നഴ്സിങ് കോളേജ്, ആസ്പത്രി തുടങ്ങിയവയൊക്കെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കീഴിലുണ്ട്. നാളികേര സംഭരണം നീതി മെഡിക്കല്‍ സ്റ്റോര്‍, എന്നിവയെല്ലാം മിക്കവാറും ബാങ്കുകള്‍ക്കുണ്ട്. ഇവയൊക്കെ ആര്‍.ബി.ഐ ലൈസന്‍സ് നിര്‍ബന്ധമാക്കിയാല്‍ നിര്‍ത്തിവെയ്ക്കേണ്ടി വരും. ചെക്ക് കൈമാറ്റത്തിന് റിസര്‍വ് ബാങ്ക് പുതുതായി ഏര്‍പ്പെടുത്തിയ ട്രങ്കേഷന് പരിഷ്കാരവും പ്രാഥമിക സഹകരണ ബാങ്കുകളുടെ നില അപകടത്തിലാക്കിയിട്ടുണ്ട്. എം.ഐസി.ആര്‍ കോഡുളള ചെക്കുകളാണ് ഇനിമുതല്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത്. ഈ ചെക്കുകള്‍ ഏതു ബാങ്കിലെ അക്കൌണ്ട് വഴിയും മാറ്റിയെടുക്കാനാകും.   ഇതോടെ ചെക്കുകള്‍ക്കായുളള ക്ളിയറിങ് കേന്ദ്രങ്ങള്‍ ഇല്ലാതാകാം. എന്നാല്‍ സഹകരണ ബാങ്കുകളില്‍ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും  അര്‍ബന്‍ ബാങ്കുകളും മാത്രമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കോര്‍ബാങ്കിങ് സംവിധാനം വേണമെന്നതാണ് ഇതില്‍ പ്രധാനം. എല്ലാ അര്‍ബന്‍ ബാങ്കുകളിലും കോര്‍ബാങ്കിങ് സംവിധാനം നിലവിലില്ല. പകരം ജില്ലാ സഹകരണ ബാങ്കുകള്‍ വഴിയോ സംസ്ഥാന സഹകരണ ബാങ്കിന്റെ ശാഖകള്‍ വഴിയോ തത്കാലം അത്തരം ഇടപാട് നടത്താനാകുമെന്നാണ് ഇപ്പോഴത്തെ കണക്കൂട്ടല്‍. അടുത്ത മാര്‍ച്ചോടെ ട്രങ്കേഷനിലേക്ക്  മാറണമെന്ന് സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 
 

OTHER NEWS FROM THIS SECTION


more news