SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കടല്‍ക്കൊളള; നാവികര്‍ക്ക് ജന്മനാട്ടില്‍ സ്വീകരണം
December 24, 2012, 2:10 am

റോം:  കേരളതീരത്തിനടുത്ത് കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളായ നാവികര്‍ക്ക് ജന്മനാട്ടില്‍ വന്‍ വരവേല്‍പ്പ്. കേരള ഹൈക്കോടതിയുടെ പ്രത്യേക  അനുമതിയോടെ നാട്ടിലേക്ക് മടങ്ങിയ നാവികരായ ലത്തോറ മാസിമിലിയാനോയ്ക്കും സാല്‍വത്തോറ ജിറോണിനും ഇറ്റലി പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ സ്വീകരണം നല്‍കി. ഇരുവരെയും പ്രസിഡന്റ് ജോര്‍ജോ നപോളിറ്റാനോ മുത്തം നല്‍കി വരവേറ്റതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശ കാര്യമന്ത്രി ജൂലിയോ ടെര്‍സി, പ്രതിരോധ മന്ത്രി ജ്യാമ്പാവ്ലോ ഡി പാവ്ല എന്നിവരും സന്നിഹിതരായിരുന്നു. പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ രണ്ടു നാവികര്‍ക്കും സീറ്റ് നല്‍കാമെന്ന് യാഥാസ്ഥിതിക ദേശീയവാദ കക്ഷിയായ ഫ്രാറ്റല്ലി ഡി- ഇറ്റാലിയന്‍ സെന്‍ട്രോഡെസ്ട്ര ഡി നാഷണല്‍ വാഗ്ദാനം ചെയ്തായി റിപ്പോര്‍ട്ടുണ്ട്.