SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തലസ്ഥാനത്ത് അരിറെയ്ഡ് അട്ടിമറിച്ചെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
December 24, 2012, 2:07 am

കോട്ടയം: അരിക്ഷാമത്തിനും വിലക്കയറ്റത്തിനുമിടെ  മൊത്ത വ്യാപാരി 650 ചാക്ക് അരി പൂഴ്ത്തിവച്ചെന്നും റെയ്ഡില്‍ കണ്ടെത്തിയിട്ടും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പരസ്യമായി അഴിമതി നടത്തി ഉടമയെ രക്ഷപ്പെടുത്തിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അരി വില കുത്തനെ കയറി സംസ്ഥാനമാകെ പ്രതിസന്ധിയുണ്ടായ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ നടത്തിയ പരിശോധനയാണ് തലസ്ഥാന നഗരത്തില്‍ തന്നെ അട്ടിമറിച്ചത്. തിരുവനന്തപുരത്ത് മംഗലാപുരം ജംക്ഷനു സമീപമുളള മൊത്ത വ്യാപാരശാല  ഗോഡൌണില്‍ 14നാണ് റെയ്ഡ് നടന്നത്. തിരുവനന്തപുരം താലൂക്ക് സപ്ളൈ ഓഫീസിലെ ഒരു റേഷനിങ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗോഡൌണില്‍ ജയ ബ്രാന്‍ഡ് 786 എന്ന ലേബലിലുളള 115 ചാക്ക് അരിയും ജയ്ഹിന്ദ് ഇനത്തില്‍പ്പെട്ട 132 ചാക്ക് അരിയും പത്മശ്രീ ജയ ഇനത്തില്‍പ്പെട്ട 122 ചാക്ക് അരിയും സ്റ്റോക്ക് ചെയ്തിരുന്നുതായാണ് കണ്ടെത്തിയത്. അരിയുടെ സ് റ്റോക്ക് വിവരങ്ങളോ ബില്ലുകളോ റെയ്ഡ് തീരുന്നതുവരെ ഉടമ ഹാജരാക്കിയില്ല. തുടര്‍ന്ന് ഗോഡൌണില്‍ ജീവനക്കാരില്‍ നിന്ന് പിടിച്ചെടുത്ത രഹസ്യ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇത്രയും അരി ഒക്ടോബര്‍ ആറു മുതല്‍ ഈ ഗോഡൌണുകളില്‍ ശേഖരിച്ചിരുന്നതായി പരിശോധിച്ച സംഘത്തിന് ബോധ്യപ്പൈട്ടു. രണ്ടു മാസത്തിനിടെ ഒരു ചാക്ക് അരിപോലും വില്‍ക്കാതെ പൂഴ്ത്തിവയ്പു നടത്തിയിരിക്കുയാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പൈടുകയും ചെയ്തു. എന്നിട്ടും നടപടിയെടുത്തില്ലെന്നാണ് ഇന്റലിജന്‍സ് മേധാവി ആഭ്യന്തരവകുപ്പിന് കൈമാറിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.