SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
എല്ലാം പഞ്ചായത്തുകളിലും മഴമാപിനി എത്തുന്നു
December 24, 2012, 2:06 am

തൃശ്ശൂര്‍: സംസ്ഥാനത്ത്  പെയ്യുന്ന മഴയുടെ ഏറ്റക്കുറച്ചിലുകള്‍ കൃത്യമായി അളക്കുന്നതിന്  എല്ലാ പഞ്ചായത്തുകളിലും മഴമാപിനി സ്ഥാപിക്കുന്നു. കാലവസ്ഥ വൃതിയാനത്തിന് അനുസരിച്ച് വിള ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. നിലവില്‍ അണക്കെട്ടുകള്‍, കാര്‍ഷിക സര്‍വകലാശാല കേന്ദ്രങ്ങള്‍, മറ്റു ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാണു മഴലഭ്യതയുടെ കണക്ക് എടുക്കുന്നത്. എന്നാല്‍ പലപ്പോഴും നീരിക്ഷണ കേന്ദ്രങ്ങളുടെ കണക്കും കാര്‍ഷിക മേഖലയില്‍ ലഭിച്ച മഴയും തമ്മില്‍ അന്തരം ഉണ്ടാകാറുണ്ട്. മാത്രമല്ല നീരിക്ഷണ കേന്ദ്രങ്ങള്‍ പലതും കാര്‍ഷിക മേഖലയ്ക്കു പുറത്താണു സ്ഥതി ചെയ്യുന്നത് എന്നതാണു ന്യുനത. ബാഹ്യ ഏജന്‍സിയായ അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ സഹകരണത്തോടെ വിളനാശത്തിന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമ്പോള്‍ കൃത്യമായ കണക്ക് നല്‍കണമെന്ന് നിര്‍ബന്ധമുണ്ട്. മഴയുടെ വൃതിയാനത്തിന്റെ തോത് അനുസരിച്ചാണ് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കുന്നത്. കൃഷി വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മറ്റു നഷ്ട പരിഹാരങ്ങള്‍ നല്‍കുന്നത്.  പാലക്കാട് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിള ഇന്‍ഷുറന്‍സ് നടപ്പാക്കിയിരുന്നു. 978 ഗ്രാമ പഞ്ചായത്തുകളിലും കൃഷി ഭവനോടു ചേര്‍ന്നു മഴമാപിനി അടക്കമുളള കാലവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാണു തീരുമാനം. കംപ്യൂട്ടര്‍ നിയന്ത്രിത നിരീക്ഷണ കേന്ദ്രത്തില്‍ നിന്നു നേരിട്ടു കണക്കുകള്‍ കൃഷി വകുപ്പിന്റെ ആസ്ഥാനത്തു ലഭിക്കുകയും ചെയ്യും. അതേ സമയം വരള്‍ച്ചയുടെ മറ്റു ഘടകങ്ങളായ ചൂട്, ഈര്‍പ്പം എന്നിവയിലെ വ്യതിയാനങ്ങള്‍ ഐഎസ്ആര്‍ഒയുടെയും,  കാലവസ്ഥ വകുപ്പിന്റെയും നിരീക്ഷം കേന്ദ്രങ്ങളില്‍ നിന്നു തന്നെ ശേഖരിക്കും.