SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മൂന്ന് പതിറ്റാണ്ടിനുശേഷം അപൂര്‍വ ഉഭയജീവിയെ കണ്ടെത്തി
December 22, 2012, 4:07 am

കോഴിക്കോട്: ശാസ്ത്രലോകത്തിന് പിടികൊടുക്കാതിരുന്ന അപൂര്‍വ ഉഭയജീവിയെ മൂന്നു പതിറ്റാണ്ടി നുശേഷം പശ്ചിമഘട്ടത്തില്‍ ഗവേഷകര്‍ കണ്ടെത്തി. കേരളത്തില്‍ വിവിധ വനപ്രദേശങ്ങളില്‍നിന്ന് ‘ഇഗ്ത്യോഫീസ് ലോന്‍ഗിസിഫാലസ്’ എന്ന കാലില്ലാത്ത ഉഭയജീവിയെയാണ് കണ്ടെത്തിയത്. 1979നുശേഷം ഇവയെ കണ്ടെത്തിയതായി വിവരമില്ല. ഇന്ത്യ, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര ഗവേഷണ സംഘമാണ് ഈ കണ്ടെത്തലിനുപിന്നില്‍. ലണ്ടനില്‍നിന്നുള്ള ‘നാച്വാറല്‍ ഹിസ്റ്ററി ജേര്‍ണലി’ന്റെ പുതിയ ലക്കത്തിലാണ് ഇതിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. നീളന്‍ ശരീരത്തിന്റെ മേല്‍ഭാഗം ഇരുണ്ട തവിട്ടും അടിഭാഗം മഞ്ഞനിറവുമുള്ള ജീവികളാണ് ിലോന്‍ഗിസിഫാലസുകള്‍. 25 മുതല്‍ 30 സെന്റീമീറ്റര്‍ വരെ നീളമുണ്ട്. ഉഷ്ണമേഖലാ പ്രദേശത്തെ ഈര്‍പ്പമുളള മണ്ണിലാണിവ കാണപ്പെടുന്നത്. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ ‘സെര്‍ച്ച് ഫോര്‍ ദി ലാസ് റ്റ് ആംഫിബീയന്‍സ്’ പദ്ധതിയുടെ ഭാഗമായി രണ്ടുവര്‍ഷം മുമ്പ് പശ്ചിമഘട്ട മേഖലയില്‍ നടന്ന പര്യവേഷണത്തിലാണ് സിസിലിയന്‍ വര്‍ഗത്തില്‍പ്പെട്ട ലോന്‍ഗിസിഫാലസിനെ വീണ്ടും കണ്ടെത്തിയത്.  1979-ല്‍ സൈലന്റ്വാലിയിലാണ് ഈ ജീവിയെ ആദ്യം കണ്ടെത്തിയത്. കണ്ണൂരിലെ ആറളം വനമേഖല, കോഴിക്കോട് കണിയാട് റിസര്‍വ്ഫോറസ്റ്റ് എന്നിവിടങ്ങളിലാണ് ഈ വര്‍ഗത്തെ പുതുതായി കണ്ടെത്തിയത്. 1990-ല്‍ വയനാട്ടിലെ തിരുനെല്ലിയില്‍നിന്ന് ശേഖരിച്ച് അമേരിക്കയിലെ മിഷന്‍ഗണ്‍ സര്‍വകലാശാലയില്‍ സൂക്ഷിച്ച സാമ്പിളും ഈ വര്‍ഗത്തിന്റേതാണെന്ന് ജനിതകപഠനത്തില്‍ തെളിഞ്ഞു.  ഈ ജിവിവര്‍ഗം തികച്ചും നിരുപദ്രവകാരിയാണെന്ന് കാസര്‍കോട് ഉദുമ സ്വദേശിയായ രാമചന്ദ്രന്‍ കോതറമ്പത്ത് പറയുന്നു. ഐ.യു.സി.എന്‍. അതിന്റെ ചുവപ്പുപട്ടികയില്‍ ‘നിലവില്‍ വിവരമില്ല’ എന്ന പദവിയിലായിരുന്ന ഈ വര്‍ഗത്തെ പട്ടികയിലെ ‘വ്യാകുലപ്പെടേണ്ട കാര്യമില്ലാത്ത’ ജീവികള്‍ക്കൊപ്പം സ്ഥാനക്കയറ്റം നല്‍കണമെന്നും ഗവേഷകര്‍ പറയുന്നു.

 
 

OTHER NEWS FROM THIS SECTION


more news