SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പോള്‍ മാര്‍പാപ്പ വിശുദ്ധയുടെ ആദ്യ പടവില്‍
December 22, 2012, 3:26 am

വത്തിക്കാന്‍ സിറ്റി: കാലം ചെയ്ത പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ നന്മകളെ വാഴ്ത്തികൊണ്ടുളള കല്‍പന ബനഡിക് പതിനാറാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ചതോടെ അദ്ദേഹത്തിന്റെ വിശുദ്ധ പദവിയിലേക്കുയര്‍ത്താനുളള ആദ്യ നടപടിയായി. പുണ്യ പദവിയിലേക്ക് ഉയര്‍ത്തപ്പെടാനുളള ആളുടെ സദ് ഗുണങ്ങളെ പുകഴ്ത്തി കല്‍പ്പന പുറപ്പെടുവിക്കുക, തുടര്‍ന്ന് വാഴ്ത്തപ്പെട്ടവനായും വിശുദ്ധപ്പെട്ടവനായും പ്രഖ്യാപിക്കുക എന്നിങ്ങനെയാണ് ഇതിന്റെ നടപടിക്രമം. തികഞ്ഞ ക്രൈസ്തവ ജീവിതം നയിച്ചയാളാണെന്ന് അംഗീകരിക്കുന്ന ആദ്യ പടിയാണ് ഇപ്പോഴുണ്ടായിട്ടുളളത്. അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ അല്‍ഭുതം സ്ഥിരീകരിക്കപ്പെടുന്നതോടെ രണ്ടാമത്തെയും മറ്റൊരു അല്‍ഭുതം സ്ഥിരീകരിക്കപ്പെടുന്നതോടെ മൂന്നാമത്തെയും നടപടി തുടങ്ങും.