SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
നിയന്ത്രിത അവധി ദിനത്തില്‍ പരീക്ഷയും മറ്റും ഉണ്ടാകില്ല
December 22, 2012, 3:22 am

തിരുവനന്തപുരം: നിയന്ത്രിത അവധി ദിനത്തില്‍ സര്‍ക്കാര്‍ തലത്തിലുളള പരീക്ഷ, ഇന്റര്‍വ്യൂ, കലോത്സവങ്ങള്‍ തുടങ്ങിയവ മാറ്റിവെയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. മന്നം ജയന്തി ദിനത്തില്‍ ഇവ നടത്താന്‍ തീരുമാനിച്ചത് ഉണ്ടാക്കിയിരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് എന്‍.ജയരാജ് അവതരിപ്പിച്ച സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.