SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അരിവില 27-36 മാത്രം- മന്ത്രി അനൂപ്
December 22, 2012, 3:05 am

കോട്ടയം: കേരളത്തില്‍ അരിവില അന്‍പത് രൂപയിലെത്തി എന്ന പ്രചാരണം സാങ്കല്‍പ്പികം മാത്രമാണെന്നു മന്ത്രി അനൂപ് ജേക്കബ്. അരിക്ക് സംസ്ഥാനത്ത് 27മുതല്‍ 36 വരെ മാത്രമാണ് വില. 45,50 രൂപ അരിക്കു വിലയായെന്നു പ്രചരിക്കുന്നത് തെറ്റിദ്ധാരണ പരത്താനാണ്. പല വിലയുളള അരി വിപണയിലുണ്ട്. എക്സ്പോര്‍ട്ട് ക്വാളിറ്റി അരിക്കും ബസുമതി അരിക്കും 75 രൂപ വരെ വിലയുണ്ട്. അതുകൊണ്ട് എല്ലാ അരിക്കും 70 രൂപയാണെന്ന് പറയാന്‍ സാധിക്കുമോ.... കര്‍ഷകരില്‍ നിന്ന് അരി നേരിട്ട് സംഭരിച്ച് മില്ലുകളില്‍ എത്തിച്ച് പൊതു വിതരണ ശ്യംഖല വഴി വില്‍ക്കുന്നുണ്ട്. മില്ലുകള്‍ അരി മറിച്ചു വില്‍ക്കുന്നു എന്ന പരാതി പരിശോധിക്കാന്‍ അഞ്ചംഗ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അരി വില നിയന്ത്രിക്കാന്‍ കൃത്യമായ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സപ്ളൈകോയില്‍ വിതരണം ചെയ്യുന്ന അരിയെപ്പറ്റി പരാതി ഉയര്‍ന്നിരുന്നു. കേന്ദ്രത്തില്‍ നിന്നെത്തിക്കുന്ന അരിയില്‍ ചില റാക്കുകളില്‍ മാത്രമാണ് ഗുണനിലവാരം കുറഞ്ഞ അരി കടന്നുകൂടിയത്. ഈ അരി റാക്കുകള്‍ തിരിച്ചയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

 
 

OTHER NEWS FROM THIS SECTION


more news