![]() |
![]() |
|
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ഓണ്‍ലൈന്‍ വഴി അംഗീകാരം
December 21, 2012, 5:01 am
കല്‍പ്പറ്റ: ജില്ലയിലെ 25 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2012-13 വര്‍ഷത്തെ പ്രവൃത്തികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി ഓണ്‍ലൈന്‍ വഴി അംഗീകാരം നല്കി. ഗ്രാമ പഞ്ചായത്തുകളും ബ്ളോക്ക് പഞ്ചായത്തുകളും കല്‍പ്പറ്റ നഗരസഭയും ഉള്‍പ്പെടെയുളള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച പദ്ധതികള്‍ ജില്ലാ ആസുത്രണ സമിതിയോഗം ചര്‍ച്ച ചെയ്ത് ഓണ്‍ലൈന്‍ വഴി തന്നെ അംഗീകാരം നല്‍കുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് പദ്ധതികള്‍ സമര്‍പ്പിക്കുന്നതും അംഗീകാരം നല്‍കുന്നതും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ചെടുത്ത സുലേഖ സോഫ്റ്റ് വെയറാണ് ഇതിനായി ഉപയോഗിച്ചത് |
||
![]() |
![]() |