SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ചിറ്റൂര്‍ പുഴ പദ്ധതിപ്രദേശങ്ങള്‍ ഉണങ്ങിക്കരിയുന്നു
December 21, 2012, 4:59 am

പാലക്കാട്: ആളിയാറില്‍ നിന്ന് ഒരാഴ്ചയ്ക്കുളളില്‍ അധിക ജലം നേടിയെടുക്കാനായില്ലെങ്കില്‍ ചിറ്റൂര്‍ പുഴ പദ്ധതി പ്രദേശത്തെ കൃഷി ഉണങ്ങി കരിയുമെന്ന് കര്‍ഷകന്‍. പരമ്പിക്കുളം- ആളിയാര്‍ ലംഘനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനൊപ്പം തന്നെ മന്ത്രിതല ചര്‍ച്ചകള്‍ നടത്തി അടിയന്തിര ആവശ്യത്തിനുളള വെളളം കിട്ടാന്‍ നടപടി വേണമെന്ന് അവരുടെ ആവശ്യം. നിയമവഴികളിലൂടെ വെളളം നേടിയെടുക്കാനുളള ശ്രമത്തിന് കാലതാമസമുണ്ടാകരുതെന്ന് ജലവിഭവവകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന അധിക വെള്ളം രണ്ടോ മൂന്നോ ദിവസം കൂടി മാത്രമേ ലഭ്യമാക്കാനാവൂ എന്നും അതിനുളളില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 16 മുതല്‍ ജനുവരി 31 വരെയുളള കാലയളവില്‍ കേരളം കരാര്‍ പ്രകാരം 1.75 ടിഎംസി വെളളമാണ് ആവശ്യപ്പെട്ടത്. ആ അളവില്‍ വെളളം തരാനാകില്ലെന്ന് തമിഴ്നാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും 1.25 ടിഎംസി വെള്ളമെങ്കിലും നേടിയെടുത്തില്ലെങ്കില്‍ ചീറ്റൂര്‍ പുഴ പദ്ധതി പ്രദേശം വരണ്ടുണങ്ങുമെന്ന് ജലവിഭവവകുപ്പ് വീണ്ടു റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.

 
 

OTHER NEWS FROM THIS SECTION


more news