SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
എല്‍പിജി സബ്സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡും ബാങ്ക് അക്കൌണ്ടും വേണം
December 21, 2012, 4:57 am

പത്തനംത്തിട്ട: പാചകവാതക സബ്സിഡി ബാങ്ക് വഴി ലഭിക്കുന്നതിനു എല്ലാ ഉപയോക്താക്കളും ആധാര്‍കാര്‍ഡ് അടിയന്തരമായി എടുത്ത് വാണിജ്യ ബാങ്കില്‍ അക്കൌണ്ട് തുടങ്ങണമെന്ന് എഡിഎംഎച്ച് സലീരാജ് പറഞ്ഞു. പാചകവാതക വിതരണ രംഗത്തു നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്‍പിജി ഓപ്പണ്‍ ഫോറത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 15 വരെ സിലിണ്ടറുകള്‍ നല്‍കാന്‍ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയതായി ഓയില്‍ കമ്പനി പ്രതിനിധികള്‍ അറിയിച്ചു. സ്മാര്‍ട്ട് കാര്‍ഡ് നിലിവില്‍ വരുന്ന തലമുറയ്ക്ക് ഉപയോക്താക്കള്‍ക്ക് ബുക്കിങ്ങിനു വേണ്ടി ഒരു മിഡ്സ് കോള്‍ നല്‍കിയാല്‍ മതിയെന്നും പദ്ധതി നടപ്പാക്കുന്നതോടെ ബുക്കിങ് സംബന്ധമായും വിതരണ സംബന്ധമായും ഉളള പരാതികള്‍ പരിഹരിക്കപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. ഈ രീതി മറ്റെല്ലാ ഏജന്‍സികള്‍ നടപ്പാക്കണമെന്ന് എഡിഎം ആവശ്യപ്പെട്ടു. ഗ്യാസ് ഏജന്‍സിയിലേക്ക് വിളിക്കുന്ന ഉപയോക്താക്കളോട് മാന്യമായി പെരുമാറണം. ഗ്യാസ് സിലണ്ടര്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ചു വാങ്ങണം. ഗ്യാസ് അഞ്ചുകിലോമീറ്റര്‍ പരിധിക്കുളളില്‍ സിലിണ്ടര്‍ വീട്ടിലെത്തുന്നതിന് 438 രൂപ മാത്രമെ ഈടാക്കാവൂ. ഗ്യാസ് ബുക്കിങ് രംഗത്തെ അപാതകള്‍ പരിഹരിക്കുന്നതിനു സ്മാര്‍ട്ട് കാര്‍ഡ് നടപ്പാക്കി തുടങ്ങിയതായി ഭാരത് പെട്രോളിയം അധികൃതര്‍ അറിയിച്ചു.