![]() |
![]() |
|
ഒരു ലക്ഷം തൊഴില്‍ ദാന പദ്ധതി അയോഗ്യരെ ഒഴിവാക്കി പുതിയ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശം
December 21, 2012, 4:22 am
ആലപ്പുഴ: ഒരു ലക്ഷം യുവകര്‍ഷക തൊഴില്‍ ദാന പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷിഭവനുകളില്‍ രജിസ് റ്റര്‍ ചെയ്തിട്ടുളളവരില്‍ അയോഗ്യരായവരെ ഒഴിവാക്കി പുതിയ ലിസ് റ്റ് തയ്യാറക്കാന്‍ നിര്‍ദേശം. ഒരു ലക്ഷം കര്‍ഷക സമിതിയുടെ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷനായ കലക്ടര്‍ പി. വേണുഗോപാലാണ് ഈ നിര്‍ദേശം നല്‍കിയത്. പലരും ആനുകൂല്യം നേടിയെടുക്കയും അവരുടെ സേവനം വിട്ടുകൊടുക്കാ#ാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. പദ്ധതി പ്രകാരം പ്രവര്‍ത്തിക്കാന്‍ തയ്യാറാകത്തവരെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. മൂന്ന് മാസത്തിനുളളില്‍15 കോടിയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് അംഗീകാരം നല്കി. പഞ്ചായത്ത് കമ്മറ്റികള്‍ കൂടാത്തതിനാല്‍ അംഗങ്ങള്‍ക്ക് പദ്ധതിയെക്കുറിച്ചുളള വിവരങ്ങള്‍ അറിയാന്‍ കഴിയുന്നില്ലെന്ന#് യോഗത്തില്‍ പരാതി ഉയര്‍ന്നു. അടിയന്തരമായി പഞ്ചായത്ത് തല സമിതി യോഗം ചേരാന്‍ നിര്‍ദേശം നല്കി. |
||
![]() |
![]() |