SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അധികാര വികേന്ദ്രീകരണം പഠിക്കാന്‍ വിദേശി സംഘം മുളളൂര്‍ക്കരയില്‍
December 21, 2012, 4:21 am

വടക്കാഞ്ചേരി: കേരളത്തിലെ ജനകീയസൂത്രണവും അധികാരവികേന്ദ്രീകരണവും പഠിക്കാന്‍ വിദേശികള്‍ എത്തി. 19 അംഗ പ്രതിനിധി സംഘം മുളളൂര്‍ക്കര പഞ്ചായത്തിലെ വാഴക്കോട് -13ാം വാര്‍ഡ് ഗ്രാമസഭയുടെ നടപടിക്രമങ്ങളും ജനകീയ പങ്കാളിത്തവും കണ്ട് അദ്ഭുതവും അതിലേറെ സംതൃപ്തിയും. കിലയിലെ ഗസ്റ്റ്  ഫാക്കല്‍റ്റി പ്രൊഫ. പി.ലഷ്മണന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തില്‍ സ്പെയിനില്‍ നിന്നുളള പാട്രോക്ളോസ് മാലാമഷ്, ഭാര്യ മരിയ കാനഡയില്‍ നിന്നുളള റെയ്നാള്‍ഡ് ബേണ്‍ എന്നീ വിദേശികളും കര്‍ണാടക ആന്ധാപ്രദേശ് മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ രാജസ്ഥാന്‍ ആന്‍ഡമാന്‍ എന്നിവിടങ്ങളിലുളള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുമാണു സംഘത്തില്‍ ഉണ്ടായത്. ഗ്രാമസഭ യോഗത്തിന്റെയും അജന്‍ഡയും തീരുമാനങ്ങള്‍ എടുക്കുന്ന രീതിയും നയരൂപികരണത്തില്‍ താഴെത്തട്ടിലെ ജനങ്ങള്‍ക്കു കൈവരുന്ന പങ്കാളിത്തവുമൊക്കെ സംഘാംഗങ്ങള്‍ക്കു പ്രൊഫ. ലഷ്മണന്‍ വിവരിച്ചുകൊടുത്തു.