SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ചരിത്രമുറങ്ങുന്ന നിലാമുറ്റം മസ്ജിദിലേക്ക് ആയിരങ്ങളുടെ പ്രയാണം
December 21, 2012, 4:17 am

ഇരിക്കൂര്‍: നിലാമുറ്റം മഖാമില്‍ ഉറൂസ് ആരംഭിച്ചതോടെ വിശ്വാസികളുടെ പ്രവാഹമായി. പുരാതനമായ ലിഖിതങ്ങളും മഖ്ബറകളും പ്രശസ്തമായ നിലാമുറ്റം ഉറൂസ് ധനു പത്ത് ആഘോഷം എന്ന പേരിലാണ് അറിയപ്പൈടുന്നത്. ധനു ഒന്നു മുതല്‍ പത്തുവരെയുളള ദിവസങ്ങളിലാണ് ഇവിടെ ഉറൂസ് നടക്കുന്നത്. ജില്ലയിലെ ഏറ്റവും പ്രശസ്തമായ മഖ്ബറകള്‍ നിലകൊള്ളുന്ന നിലാമുറ്റത്ത് നടക്കുന്ന ഉറൂസില്‍ പങ്കെടുക്കുന്നതിന് ദൂരസ്ഥലങ്ങളില്‍ നിന്നു പോലും നിരവധി വിശ്വാസികളാണ് ദിവസേന എത്തുന്നത്. ഉറൂസിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. വിവിധ വിഷയങ്ങളിലുളള പ്രഭാഷണ പരമ്പരയും മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ദിവസവുമുണ്ട്. ഇന്നു രാത്രി എട്ടിന് പാണക്കാട് സയ്യിദ് മുനവിറലി ശിഹാബ് തങ്ങള്‍ പ്രഭാഷണം നടത്തും.  നാലിന് നടക്കുന്ന കുട്ടസന്ദര്‍ശന പ്രാര്‍ഥനയോടെ ഉറൂസ് സമാപിക്കും.

 
 

OTHER NEWS FROM THIS SECTION


more news