SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ആധാറില്‍ അക്ഷരം വഴി ആധാരം
December 21, 2012, 3:57 am

അടിമാലി: രാജ്യത്ത് ഏകികൃത തിരിച്ചറിയല്‍ കാര്‍ഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി നല്‍കിവരുന്ന ആധാര്‍ കാര്‍ഡുകളുടെ അച്ചടിയില്‍ വ്യാപകമായ അക്ഷര തെറ്റുകള്‍ കടന്നുകൂടിയത് പ്രതിഷേധത്തിനിടയാക്കി. ഇതോടൊപ്പം അച്ചടിയുമായി ബന്ധപ്പെട്ട് മലയാള ഭാഷയെ വികൃതമാക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ആധാര്‍ കാര്‍ഡില്‍ കേരളം എന്നതിന് കേരല എന്നാണ് അച്ചടിച്ചിരിക്കുന്നത്. ഹൌസ് എന്നതിന് ഹൌെസ് എന്നാണ് അച്ചടിച്ചിരിക്കുന്നത്. ബില്‍ഡിങ് എന്നതിന് ബിലിഡിങ് എന്നും അപ്പാര്‍ട്ട്മെന്റ് എന്നതിന് അപര്തെമെന്റ് എന്നും പട്ടണം എന്നതിന് പട്ടണം എന്നും സംസ്ഥാനം എന്നതിന് സംസസ്ഥാനം എന്നുമാണ് രേഖപ്പെടുത്തിയിട്ടുളളത്. വ്യക്തികളുടെ മേല്‍വിലാസത്തിലെ പ്രിന്റിങ്ങിലും ഗുരുതരമായ അക്ഷര തെറ്റുകളാണ് കടന്നുകൂടിയിട്ടുളളത്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖത്തില്‍ നടപ്പാക്കുന്ന ആധാര്‍ കാര്‍ഡില്‍ ഇത്തരത്തിലുളള തെറ്റുകളുടെ കൂമ്പാരമാണ് അച്ചടിച്ചുവന്നിട്ടുളളത്. ഏകികൃത തിരിച്ചറിയല്‍ രേഖയുമായി ബന്ധപ്പെട്ടുളള ആധാര്‍ കാര്‍ഡില്‍ വന്നിട്ടുളള തെറ്റുകള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.