SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ക്ഷേമ പെന്‍ഷനുകള്‍: അവശര്‍ക്ക് ബാങ്ക് അക്കൌണ്ട് വേണ്ട
December 21, 2012, 3:47 am

കോട്ടയം: സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ബാങ്ക് അക്കൌണ്ട് തുടങ്ങണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ ഇളവുകള്‍. കഴിഞ്ഞ 12-ലെ ഉത്തരവ് അനുസരിച്ച് ബാങ്കില്‍ ചെന്ന് സേവിങ്സ് ബാങ്ക് അക്കൌണ്ട് തുറക്കുവാന്‍ ബുദ്ധിമുട്ടുളള വയോധികരെയും അവശത അനുഭവിക്കുന്നവരെയും ഇതില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതുപോലെ പഞ്ചായത്തുകളില്‍ നിന്ന് പോസ്റ്റ് ഓഫീസ് വഴി മണിയോഡറായി തന്നെ പെന്‍ഷന്‍ ലഭിക്കും. വാര്‍ധക്യം, വിധവ, വികലാംഗ തുടങ്ങിയ പെന്‍ഷനുകള്‍ വാങ്ങുന്ന യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും. അവര്‍ക്ക് മണിയോഡറോ ബാങ്ക് അക്കൌണ്ടോ ഏതാണ് സൌകര്യപ്രദം അത് തിരഞ്ഞെടുക്കാം. ഇത്തരം പെന്‍ഷന്‍ വാങ്ങുന്നവര്‍ ഡിസംബര്‍ 31നു മുമ്പ് സേവിങ് ബാങ്ക് അക്കൌണ്ട് തുടങ്ങി അതതു പഞ്ചായത്തുകളില്‍ അറിയിക്കണമെന്നായിരുന്നു നേരത്തെയുളള ഉത്തരവ്. യാത്രാ ചെയ്യാന്‍ ബുദ്ധിമുട്ടുളളവര്‍ക്കായി പഴയപോലെ പെന്‍ഷന്‍ വിതരണം തുടരണമെന്ന് ചില പഞ്ചായത്ത് പ്രസിഡന്റുമാര്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.കെ മുനീറിനു നിവേദനം നല്‍കിയിരുന്നു.