SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഡല്‍ഹി-തിരുവനന്തപുരം പ്രത്യേക തീവണ്ടി 22ന്
December 21, 2012, 3:34 am

മുംബൈ: ഉത്തര കൊറിയയുടെ സഹകരണത്തോടെ കൊങ്കണ്‍ റെയില്‍വേ ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ശീതകാല പ്രത്യേക തീവണ്ടി സര്‍വീസ്. ഡിസംബര്‍ 22ന് രാത്രി 11.40നാണ് വണ്ടി സര്‍വീസ് നടത്തുക. 23ന് രാത്രി മുംബൈയിലെത്തും. 25ന് പുലര്‍ച്ചെ 5.45ന് തിരുവനന്തപുരത്തെത്തും. അവിടെനിന്ന് 28നാണ് മടക്കം. ഉച്ചയ്ക്ക് 12ന് പുറപ്പെടുന്ന തീവണ്ടി മൂന്നാം ദിവസം രാത്രി ഏഴരയ്ക്ക് ഡല്‍ഹിയിലെത്തും. കൊങ്കണ്‍വഴി ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് മാഡ്ഗാവിലേക്കും ഡിസംബര്‍ 21, 28, ജനുവരി 4 തീയതികളിലും പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 23, 30 ജനുവരി 6 തീയതികളില്‍ ആണ് മടക്കം. കൂടാതെ തിരുനെല്‍വേലിയിലേക്ക് കുര്‍ളയില്‍ നിന്ന് കൊങ്കണ്‍വഴി 22,29 തീയതികളില്‍ സര്‍വീസുണ്ട്. തിരുനെല്‍വേലിയില്‍ നിന്ന് 23ന്റെ വണ്ടി 24നും 29ന്റേത് 31നുമാണ് മടക്കസര്‍വീസ് നടത്തുന്നത്.

 
 

OTHER NEWS FROM THIS SECTION


more news