SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഡോ.എ.ലീലാവതിക്ക് മാതൃഭൂമി പുരസ്കാരം സമ്മാനിച്ചു
December 21, 2012, 3:30 am

കോഴിക്കോട്: മലയാള സാഹിത്യത്തിന് പക്വതയുടെയും സര്‍ഗാത്മകതയുടെ ചാരുത പകര്‍ന്നു നല്‍കിയ ഡോ.എം.ലീലാവതിക്ക് മാതൃഭൂമി സാഹിത്യപുരസ്കാരം സമര്‍പ്പിച്ചു. കോഴിക്കോട് ടൌണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വിഖ്യാത എഴുത്തുകാരിയും ജ്ഞാനപൂഠജേത്രിയുമായ മഹാശ്വേതാദേവിയാണ് പുരസ്കാരം സമ്മാനിച്ചത്. 11-ാമത് മാതൃഭൂമി സാഹിത്യപുരസ്കാരമാണ് ഡോ.എം.ലീലാവതിക്ക് ലഭിച്ചത്. രണ്ടുലക്ഷം രൂപയും എം.വി.ദേവന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യപ്രവര്‍ത്തനത്തിന് ഏറ്റവും കൂടുതല്‍ തുക സമ്മാനമായി നല്‍കുന്നതാണ് ഈ പുരസ്കാരം. നിരൂപണസാഹിത്യരംഗത്ത് ആറുപതിറ്റാണ്ട് പിന്നിട്ട ഡോ.എം.ലീലാവതിക്ക് ഈ പുരസ്കാരലബ്ധി അര്‍ഹതയ്ക്കുള്ള അംഗീകാരമായാണ് ചടങ്ങില്‍ പങ്കെടുത്തവര്‍ വിശേഷിപ്പിച്ചത്. സാക്ഷരതയും സാംസ്കാരികപൈതൃകവുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാതൃകസൃഷ്ടിച്ച കേരളത്തെ ആദരവോടെയാണ് കാണുന്നതെന്നും മാതൃഭൂമി അപ്രതീക്ഷിതമായി നല്‍കിയ അവസരത്തെ പ്രശംസിച്ച് മഹാശ്വേതാദേവി പറഞ്ഞു. സാഹിത്യപ്രവര്‍ത്തനത്തിനി തന്നെ കൈപിടിച്ചുയര്‍ത്തിയ എല്ലാ ഗുരുക്കന്മാര്‍ക്കും എം.ലീലാവതി നന്ദി പറഞ്ഞു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പത്രാധിപര്‍ എം.കേശവമേനോന്‍, ലീലാവതിയെ പൊന്നാടയണിയിച്ചു. ഡോ.എം.എം.ബഷീര്‍, പ്രൊഫ.കല്പറ്റ നാരായണന്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

 
 

OTHER NEWS FROM THIS SECTION


more news