SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കാര്‍ഡ്ബോര്‍ഡു കൊണ്ടൊരു സൈക്കിള്‍
December 20, 2012, 3:21 am

220കിലോ ഭാരമുള്ളയാള്‍ക്കും ചവിട്ടിപോകാവുന്ന കാര്‍ബോര്‍ഡ് കൊണ്ടുള്ള സൈക്കിള്‍. 500 രൂപയില്‍ താഴെ വിലയുള്ള സൈക്കിളിന്റെ ഭാരം 9കിലോമാത്രം. ഇസ്രായേലില്‍ എന്‍ജിനീയര്‍ ഇസ്ഹര്‍ ഗഫ്നിയാണ് ഇതിന്റെ നിര്‍മാതാവ്. കടലാസ് മടക്കി രൂപങ്ങളുണ്ടാക്കുന്ന ജാപ്പനീസ് കലയാണ് കാര്‍ബോര്‍ഡ് സൈക്കിളിന്റെ അടിസ്ഥാന തത്വം. പലതരം ഹൈംഎന്‍ഡ് ബൈക്കുകള്‍ സ്വന്തമായുള്ള അമേച്വര്‍ സൈക്ളിസ് റ്റാണ് ഗഫ്നി. സൈക്കിളും ഹൈഎന്‍ഡായിക്കൊണ്ടിരിക്കുമ്പോഴാണ് കാര്‍ഡ്ബോര്‍ഡ് സൈക്കിള്‍ എന്ന ആശയം അദ്ദേഹത്തനിദിച്ചത്. മൂന്നുവര്‍ഷത്തെ പരിശ്രമഫലമായി അത് യാഥാര്‍ഥ്യമായി. ഒരാളുടെ ഭാരംതാങ്ങാനാവുന്ന കാര്‍ഡ്ബോര്‍ഡുണ്ടാക്കുകയായിരുന്നു ആദ്യപടി. പഴയ കടലാസുകള്‍ സംസ്കരിച്ചുണ്ടാക്കിയ കാര്‍ഡ്ബോര്‍ഡ് പലതായി മടക്കി കട്ടികൂട്ടി. പ്രകൃതിദത്ത അസംസ്കൃത വസ്തുക്കളുപയോഗിച്ചായിരുന്നു നനയാത്ത, ഉരുകാത്ത കാര്‍ബോര്‍ഡജിന്റെ നിര്‍മാണം. അതിനെ വാര്‍ണിഷടിച്ച് മനോഹരമാക്കി. ഇതിന്റെയൊരു കഷണം മാസങ്ങളോളം വാട്ടര്‍ ടാങ്കിലിട്ടായിരുന്നു ഗുണനിലവാരം ഉറപ്പാക്കല്‍. പിന്നീടായിരുന്ന സൈക്കിള്‍ നിര്‍മാണം. സൈക്കിളിന്റെ ഫ്രെയും, ചക്രങ്ങള്‍, ഹാന്‍ഡില്‍, സീറ്റി എന്നിവയും കാര്‍ഡ്ബോര്‍ഡുകൊണ്ടുണ്ടാക്കി. റീസൈക്കിള്‍ ചെയ്ത പ്ളാസ് റ്റിക്കുകൊണ്ടുള്ളതാണ് പെഡല്‍. റീസൈക്കിള്‍ ചെയ്ത വസ്തുക്കളാണ് ബ്രെയ്ക്കുണ്ടാക്കാനുപയോഗിച്ചത്. വൈദ്യുതി മോട്ടോര്‍ ഘടിപ്പിക്കാനുള്ള സൌകര്യവും സൈക്കിളിലുണ്ട്. കുട്ടികളുടെ സൈക്കിളും ഗിഫ്നി ഉണ്ടാക്കിയിട്ടുണ്ട്. മൂന്നരക്കിലോ ഭാരമുള്ള ഇതിന്റെ വില 6 ഡോളറേ(164 രൂപ) യുള്ളൂ.