SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മൂന്നുമാസത്തിനുള്ളില്‍ വിവിധ കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം 311
December 20, 2012, 3:07 am

ബാംഗ്ളൂര്‍: വിവിധ കേസുകളിലായി മൂന്നുമാസത്തിനുള്ളില്‍ ബാംഗ്ളൂര്‍ സൌത്ത് ഡിവിഷന്‍ പോലീസിന്റെ പിടിയില്‍പ്പെട്ട് അറസ്റ്റിലായത് 311 പേര്‍. വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ട 434 കേസുകളിലാണ് 311 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ഏഴേകാല്‍ കോടിയിലധികം വരുന്ന വസ്തുവകകള്‍ പിടിച്ചെടുത്തതായി സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതില്‍ മൂന്നരക്കോടിയിലധികം വിലവരുന്ന 11.542 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍, 27 ലക്ഷം രൂപ  വിലവരുന്ന വെള്ളിയാഭരണങ്ങള്‍, 22,000 രൂപ, വാഹനങ്ങള്‍, 28 ലാപ്ടോപ്പുകള്‍, 230 മൊബൈല്‍ ഫോണുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുമുള്‍പ്പെടും. ഹനുമന്ത് നഗറില്‍ 67 കേസുകള്‍, അഡുഗൊഡിയില്‍ 25 സുബ്രഹ്മണ്യപുരയില്‍ 55, ജയനഗറില്‍ 52, സിദ്ധപുരയില്‍ 37 കേസുകളടക്കെ ഇതുവരെ 434 കേസുകളാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.