SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
71 വര്‍ഷത്തിനു ശേഷം വിലാസക്കാരനെ തേടി ക്രിസ്മസ് കാര്‍ഡ്
December 20, 2012, 2:50 am

ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇംഗീഷ് ചാനലിലെ ജേഴ്സി ദ്വീപില്‍ നിന്നു ജര്‍മിനിയിലേക്ക് അയച്ച ക്രിസ്മസ് കാര്‍ഡ് 71 വര്‍ഷത്തിനുശേഷം മേല്‍വിലാസക്കാരനെ തേടിയെത്തി. ബ്രട്ടീഷ് അധീന പ്രദേശമായ ജേഴ്സി ദ്വീപ്  ലോകമഹായുദ്ധകാലത്ത് ജര്‍മിനിയുടെ അധീനിവേശത്തിലായിരുന്നു, അവിടെ ജോലി ചെയ്തിരുന്ന ജര്‍മന്‍ ഭടന്‍ എമില്‍ ആഡം ജര്‍മിനിയിലെ ഹെസെ സംസ്ഥാനത്തെ തന്റെ അയല്‍വാസിക്കയച്ച കാര്‍ഡാണ് ഇപ്പോള്‍ ഏംഗല്‍ബള്‍ട്ട് ബഗ്മാന്‍ കൈപറ്റിയത്. അദ്ദേഹത്തിന്റെ മുത്തച്ഛനുളളതായിരുന്നു ആ കാര്‍ഡ്. നാസികള്‍ക്കെതിരെ പോരാടിയിരുന്ന ഒരു സംഘം തട്ടിയെടുത്ത തപാല്‍ ബാഗില്‍ പെട്ടതായിരുന്നു ഈ കാര്‍ഡ്. 85 തപാല്‍ ഉരുപ്പടികളാണ് അതിലുണ്ടായിരുന്നത്. ഇത് അടുത്തകാലത്ത് ജേഴ്സിക്കാരനായ ഒരാളുടെ കൈവശമെത്തി. അയാള്‍ അധികൃതരെ തിരിച്ചേല്‍പ്പിച്ചു. വീണ്ടുകിട്ടിയ തപാലിലെ പത്തുപേരുടെ വിലാസം കണ്ടെത്തി ഉരുപ്പടികള്‍ അയച്ചുകൊടുത്തു.