SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പഴയ ആയുധപ്പുര ഇനി അറിവിന്റെ കൂടാരം
December 19, 2012, 4:20 am

ആലപ്പുഴ: രാജ്യത്തിന്റെ നാവിക ചരിത്രം വിവരിക്കുന്ന മ്യൂസിയം ഒന്നര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ആലപ്പുഴ ലൈറ്റ് ഹൌസിനോട് ചേര്‍ന്ന്  പൂര്‍ത്തിയായി. കേന്ദ്രമന്ത്രി കെ.സി വേണുഗോപാലിന്റെ കുടി ശ്രമഫലമായാണ് ലൈറ്റ് ഹൌസിനോട് ചേര്‍ന്നു മ്യൂസിയം അനുവദിക്കപ്പെട്ടത്. ലൈറ്റ് ഹൌസിനോടു ചേര്‍ന്നുളള 185 വര്‍ഷത്തോളം പഴക്കമുളള പഴയ ആയുധപ്പുരയാണ് 10 ലക്ഷം ചെലവഴിച്ചു മ്യൂസിയമാക്കിയത്. എസി സംവിധാനമുളള മ്യൂസിയത്തിന്റെ ഉളളിലെ ചുവരുകളും തറയും തടിപാകി മനോഹരമാക്കിയിട്ടുണ്ട്. മധ്യത്തില്‍ തടികൊണ്ടു നിര്‍മിച്ച പ്ളാറ്റ്ഫോമിലാണ് ആലപ്പുഴ ലൈറ്റ് ഹൌസില്‍ ആദ്യമായി ഉപയോഗിച്ചിരുന്ന റൊട്ടേറ്റിങ് ഫ്ളാഷ് പ്രദര്‍ശിപ്പിക്കുന്നത്. പത്തടിയോളം ഉയരം ഇതിനുണ്ട്. ലൈറ്റ് വിശദമായി കാണണമെന്നുളളവര്‍ക്ക് ഫ്ളാറ്റ്ഫോമിനു മുകളില്‍ കയറാം.

 
 

OTHER NEWS FROM THIS SECTION


more news