SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ബത്തേരി: വയനാടിന്റെ ഭംഗി നുകര്‍ന്ന് ഹെലികോപ്ടറില്‍ ആകാശയാത്ര
December 19, 2012, 3:49 am

ബത്തേരി: കോട്ടക്കുന്ന്  ലയണ്‍സ് ക്ളബും ബോബി ചെമ്മന്നൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് ഹെലികോപ്ടറില്‍ ആകാശയാത്രയൊരുക്കുന്നു. ബത്തേരി സെന്റ്മേരീസ് കോളേജ് ഗ്രൌണ്ടിനോട് ചേര്‍ന്ന് ഹെലിപാഡില്‍ നിന്ന് 22 മുതല്‍ 25വരെയാണ് ആകാശയാത്രയ്ക്ക് സൌകര്യമൊരുക്കിയിരിക്കുന്നത് ചെയര്‍മാന്‍ ഡോ. എം അബ്ദുല്‍ ഹക്കീം, പ്രഫ. സി.എസ് മാത്യുക്കുട്ടി, ശിവദാസ് എന്നിവര്‍ അറിയിച്ചു. മറഡോണ കണ്ണൂരിലെത്തിയ അതേ ഹെലികോപ്റ്ററാണ് ആകാശയാത്രയ്ക്കായി ഒരുക്കുന്നത്. വയനാടിന്റെ പ്രകൃതി മനോഹാരിത 500 മുതല്‍ 800 അടിവരെ ഉയരത്തിലിരുന്ന് വീക്ഷിക്കാനാവും.

 
 

OTHER NEWS FROM THIS SECTION


more news