SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അസിസ്റ്റന്റ് നിയമനം; 500 പേര്‍ക്കു വിലക്ക്
December 19, 2012, 1:41 am

പാലക്കാട്: ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് സര്‍ജന്‍മാരുടെ നിയമനത്തിനായി പിഎസ്സി ഇന്നലെ ആരംഭിച്ച അഭിമുഖത്തില്‍ അഞ്ഞുറോളം പേര്‍ക്ക് വിലക്ക്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് 2011ല്‍ എംബിഎസ് പാസാവുകയും ഡിസംബറില്‍ ഹൌസ് സര്‍ജന്‍സി പൂര്‍ത്തിയാവുകയും ചെയ്ത വരെയാണ് അഭിമുഖത്തില്‍ നിന്നു മാറ്റി നിര്‍ത്തിയത്. ഇവര്‍ക്കു തിരുവിതാംകൂര്‍-കൊച്ചി മെഡിക്കല്‍ കൌണ്‍സിലിന്റെ സ്ഥിരം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണു കാരണം. കോഴ്സ് വൈകിയതിനാലാണു ഇവര്‍ക്ക് ഇതു ലഭിക്കാതിരുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തവരെ അഭിമുഖത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണു പിഎസ് സി തീരുമാനം.

 
 

OTHER NEWS FROM THIS SECTION


more news