SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കലോത്സവ വേദികളിലേക്ക് മാര്‍ച്ച് നടത്തും- ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍
December 19, 2012, 1:38 am

കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി സ്കൂള്‍കളോടു സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തുടരുന്നെന്നാരോപിച്ച് ജില്ലാ സംസ്ഥാന സ്കൂള്‍കലോത്സവ വേദികളിലേക്ക് മാര്‍ച്ചു നടത്തുവാന്‍ കേരള എയ്ഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു. അധ്യാപക സംഘടന നേതാക്കളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ നടപ്പാക്കാതെ അധ്യാപകരെ വഞ്ചിച്ചെന്നാരോപിച്ച് ജനവരി ഒന്നിന് വഞ്ചനദിനമായി ആചരിക്കും. ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്കാവശ്യമായ 2800 അധ്യാപകത തസ്തികകള്‍ സൃഷ്ടിക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ജൂനിയര്‍ അധ്യാപകര്‍ അഞ്ചുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുമ്പോള്‍ എച്ച്എസ്എസ്ടി മാരാക്കുക. പ്രിന്‍സിപ്പല്‍മാരെ അധ്യാപക ജോലിയില്‍ നിന്ന് ഒഴിവാക്കുക, ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ജോഷി ആന്റണി അധ്യക്ഷത വഹിച്ചു.