SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ചെട്ടികുളങ്ങര ദേവീക്ഷേത്രം പൈതൃക പട്ടികയിലേക്ക്
December 18, 2012, 2:12 am

കായംകുളം: ചെട്ടികുളങ്ങര ദേവീക്ഷേത്രം കുഭംഭരണി കെട്ടുകാഴ്ചകളും യുനെസ്കോയുടെ 2012 പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി മന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു. സി.കെ സദാശിവന്റെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോകപൈത്യക പട്ടികയില്‍ ചെട്ടികുളങ്ങര ക്ഷേത്രത്തെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സംഗീത നാടക അക്കാദമി  നോഡല്‍ എജന്‍സിയായി കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. 2010 ല്‍ നാലംഗ യുനെസ്കോ സംഘം ക്ഷേത്രത്തിന്റെ കെട്ടുകാഴ്ചയുടെയും കുത്തിയോട്ടത്തിന്റെയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട പതിമൂന്നു കലകളുടെ കേന്ദ്രീകൃത സംഘടനയായ ശ്രീ ദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷനാണ് യുനെസ്കോ അംഗീകാരത്തിന് ശ്രമം തുടങ്ങിയത്. ക്ഷേത്രത്തിന്റെയും കെട്ടുകാഴ്ചകളുടെയും അനുബന്ധ രേഖകള്‍ ചീഫ് സെക്രട്ടറിയും ദേവസ്വം ചീഫ് കമ്മീഷണറുമായിരുന്ന കെ.ജയകുമാര്‍ മുഖേന ശ്രീവിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ യുനെസ്കോയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

 
 

OTHER NEWS FROM THIS SECTION


more news