SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ശബരിമല; പരാമ്പരാഗത പാതയിലൂടെയുളള രാത്രിയാത്രയ്ക്ക് നിരോധനം
December 18, 2012, 1:59 am

പത്തനംത്തിട്ട: ശബരിമല പരാമ്പരഗത വനപാതയിലൂടെയുളള രാത്രി യാത്ര ഹൈക്കോടതി നിരോധിച്ചു. വൈകിട്ട് അഞ്ചിനു മുന്‍പ് പമ്പയിലെത്താവുന്ന തരത്തിലേ യാത്ര അനുവദിക്കാവൂ. 12 പേരില്‍ കുറഞ്ഞ ചെറുസംഘങ്ങളെ കടത്തിവിടരുതെന്നും നിര്‍ദേശിച്ചു. എരുമേലിയില്‍ നിന്നു പമ്പയിലേക്കു കാളകെട്ടി-മുക്കുഴി, അഴുത-കരിമല-വലിയാനാവട്ടം-ചെറിയാനാവട്ടം വഴിയുളള പാരമ്പരാഗത പാത വളരെ ഇടുങ്ങിയതാണ്. ഈ വഴി രാത്രി തീര്‍ഥാടകരെ കടത്തിവിടുന്നില്ലെന്നു പോലീസ്, വനം അധികൃതര്‍ ഉറപ്പുവരുത്തണം. തീര്‍ഥാടകനെ കാട്ടാന ചവിട്ടി കൊന്ന സാഹചര്യത്തിലാണു ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് എംവി രാമകൃഷ്ണന്‍ പിളള എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.