SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
എസ്.എന്‍.ഡി.പി യോഗത്തിന് 87 കോടി രൂപയുടെ ബജറ്റ്
December 17, 2012, 3:22 am

.കണിച്ചുകുളങ്ങര: എസ്.എന്‍.ഡി.പി യോഗത്തിന് 2012-2013 സാമ്പത്തിക വര്‍ഷത്തേക്ക് 87,44,48,500 രൂപയുടെ ബജറ്റിന് അംഗീകാരമായി. കണിച്ചുകുളങ്ങര വി.എന്‍.എസ്.എസ് .എസ് ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂളില്‍ നടന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ 107-#ാമത് പൊതുയോഗത്തിലാണ് ബജറ്റ് അംഗീകരിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൈക്രോഫിനാന്‍സ് പദ്ധതി പ്രകാരം 4,13,66,859 രൂപ വിതരണം ചെയ്തു. സംഘങ്ങള്‍ 2,2500,747 രൂപ തിരിച്ചടച്ചു. സംസ്ഥാന പിന്നാക്ക വികസന വകുപ്പ് 4,36,74,643 രൂപ അനുവദിച്ചു. പുതിയ ബജറ്റില്‍ കോളേജുകളുടെ പ്രവര്‍ത്തനത്തിനായി 30.65 കോടിയും ഭവന നിര്‍മാണ പദ്ധതിക്കായി 30 ലക്ഷവും, എന്‍ജിനീയറിങ് കോളേജിനായി 3.50 കോടിയും മൈക്രോഫിനാന്‍സ് പദ്ധതിക്കായി 5 കോടിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വസ്തു വാങ്ങാന്‍ 70 ലക്ഷവും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിനായി 3.50 കോടി രൂപയും നീക്കിവെച്ചു. സാമൂഹിക ക്ഷേമ പരിപാടിയ്ക്കായി 2 കോടിയും ശതാബ്ദി സ്മാരക മന്ദിരത്തിനായി 5 കോടിയും വകയിരുത്തിയിട്ടുണ്ട്. 20 കോടി രൂപയോളം വിവിധയിനം സംഭാവനകളിലായി ലഭിക്കുമെന്നാണ് പ്രതീക്ഷ. 

 
 

OTHER NEWS FROM THIS SECTION


more news